തിരുവനന്തപുരം; അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി അടിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഏകദിനമത്സരത്തിൽ 114 പന്തിൽ 108 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെട്ട ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിലാണ് സഞ്ജുവിൻറെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പിറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണിൽ ഏകദിന സെഞ്ച്വറി നേടുന്ന 8-ാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ.
Discussion about this post