ലോപ് നൂരിൽ ആണവ പരീക്ഷണം പുനരാരംഭിക്കാനൊരുങ്ങി ചൈന ; ഓരോ നീക്കവും നിരീക്ഷിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ
ബെയ്ജിങ് : ആറ് പതിറ്റാണ്ട് മുമ്പ് ചൈന ആദ്യ അണുബോംബ് പരീക്ഷണം നടത്തിയ ലോപ് നൂരിൽ വീണ്ടും ആണവ പരീക്ഷണങ്ങൾ പുനരാരംഭിച്ചു. ചൈനയുടെ പുതിയ ആണവായുധത്തിന്റെ പരീക്ഷണമാണ് ഇവിടെ നടക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. പ്രദേശത്തെ സമീപകാല പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ചൈനയുടെ ഈ പ്രദേശത്തെ ഓരോ നീക്കങ്ങളും യുഎസ് രഹസ്യന്വേഷണ ഏജൻസികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അമേരിക്കയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് ഈ പ്രദേശത്ത് പുതിയ ബോർഹോളുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. വലിയ ആണവ സ്ഫോടനങ്ങളുടെ മാരകമായ അനന്തരഫലങ്ങൾ ഉൾക്കൊള്ളാൻ അനുയോജ്യമായ രീതിയിലാണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോപ് നൂരിലെ പ്രവർത്തനം ചൈനയുടെ ആണവ സ്ഥാപനത്തിന്റെ വിപുലമായ നവീകരണത്തിന്റെ സൂചനയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ശീതയുദ്ധത്തെ തുടർന്ന് ആണവ വ്യാപനം തടയാൻ ഉദ്ദേശിച്ചുള്ള 1996ലെ ആഗോള പരീക്ഷണ നിരോധനത്തെ തുരങ്കം വയ്ക്കാനാണ് ചൈനയുടെ ശ്രമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post