Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലീങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുത്; ഇസ്ലാമില്‍ നിന്നു പുറത്തുപോകും, ജാഗ്രതെ;ഫത്വയുമായി എസ്‌വൈഎസ്

by Brave India Desk
Dec 22, 2023, 09:33 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം: ക്രിസ്തുമസ് ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിന് എതിരെ എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. ഒരു മുസ്ലീമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിൽ എങ്ങനെ പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ഇതരമതസ്ഥരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Stories you may like

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അന്യ മതസ്ഥരെ ചാണിനു ചാണായി…………
ഇന്നു ജുമുഅക്ക് പള്ളിയിലെത്തി അൽ കഹ്ഫ് ഓതിത്തുടങ്ങിയപ്പോൾ , 3, 4, സൂക്തങ്ങൾ എന്റെ മനസ്സിൽ തറച്ചു. ‘ അല്ലാഹു തന്റെ ദാസന് ഈ വേദം അവതരിപ്പിച്ചത് അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയും കൂടിയാണ്. അവർക്ക് അക്കാര്യത്ത കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പൂർവ്വീകർക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളിൽ നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. കേവലം കളളമാണവർ പറയുന്നത്.’
വെള്ളിയാഴ്ച തോറും ഇത് പാരായണം ചെയ്യുന്ന ഒരു മുസ്ലിമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങിനെയാണ് പങ്കെടുക്കാൻ കഴിയുക ?
ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതനു ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻമാർ നിർദ്ദേശിച്ചിരുന്നത്. ഇസ്ലാമിക ഭരണകൂടം ഇതര മതസ്ഥർക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം. ഇസ്ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു.
പക്ഷെ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.
2015-ൽ നിലവിളക്ക് കൊളുത്തൽ വിവാദമുണ്ടായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതി പ്രകാരം.
‘മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ല്യാർ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവർ പറഞ്ഞു. നിലവിളക്ക് കൊളുത്തൽ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കൽ ഇസ്ലാമിക വിശ്വാസികൾക്ക് അനുവദനീയം അല്ല .’ [സുപ്രഭാതം 27–8–15 ]
2003 ൽ ഒരു മുസ്ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടാണെടുത്തത്.
ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം നമ്മുടെ സമൂഹത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. നാം അതീവ ജാഗ്രത പാലിക്കുക.
പുണ്യനബി [സ്വ] പറഞ്ഞു. ‘ നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ആചാരങ്ങൾ അതേപടി ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുക തന്നെ ചെയ്യും. ഇതു കേട്ട അനുചരർ ചോദിച്ചു. ജൂത ക്രൈസ്തവരെയാണോ തങ്ങൾ ഉദ്ദേശിച്ചത് ? നബി തങ്ങൾ [സ്വ] പറഞ്ഞു, അവരല്ലാതെ മറ്റാര് ?’ [ ബുഖാരി, മുസ് ലിം ]
മുസ്ലീങ്ങൾക്ക് ഭാവിയിൽ ഉണ്ടാകുന്ന അപചയത്തെക്കുറിച്ച് തിരുനബി(സ) നടത്തിയ ഈ ദീർഘവീക്ഷണം നമുക്ക് പാഠമാവേണ്ടതുണ്ട്.
22.12.2023
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്

Tags: muslimislamabdul hameed faizychristmastree
Share1
Tweet
SendShare

Latest stories from this section

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Latest News

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies