Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

by Brave India Desk
Jun 27, 2026, 01:53 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിന് പിന്നാലെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താനായി മലയാളി താരം സഞ്ജു സാംസണെയോ ഇഷാൻ കിഷനെയോ അടുത്ത മത്സരത്തിൽ നിന്ന് ഒഴിവാക്കരുതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അയർലൻഡിനോട് 34 റൺസിന്റെ അട്ടിമറി തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ജൂൺ 28 ഞായറാഴ്ച ഇതേ വേദിയിൽ വെച്ചാണ് പരമ്പരയിലെ അവസാനവും നിർണ്ണായകവുമായ രണ്ടാം മത്സരം നടക്കുന്നത്. ഒന്നാം മത്സരത്തിൽ അഭിഷേക് ശർമ്മ (20 പന്തിൽ 49) മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസൺ 4 പന്തിൽ 5 റൺസിനും ഇഷാൻ കിഷൻ 5 പന്തിൽ ഒരു റൺസിനും പുറത്തായിരുന്നു.

Stories you may like

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

ഇതോടെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവ് വൈഭവ് സൂര്യവംശിയെ അടുത്ത കളിയിൽ ഇറക്കണമെന്ന മുറവിളി ശക്തമായ പശ്ചാത്തലത്തിലാണ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ നിലപാട് വ്യക്തമാക്കിയത്. താൻ ഇപ്പോഴും പഴയ ഓപ്പണിങ് കൂട്ടുകെട്ടിനെ തന്നെ പിന്തുണയ്ക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

“അടുത്ത മത്സരത്തിൽ വൈഭവിനെ കളിപ്പിക്കണമോ എന്നത് കടുത്തൊരു ചോദ്യമാണ്. കാരണം ഇഷാനും സഞ്ജുവും റൺസ് നേടിയില്ല. എങ്കിലും രാഷ്ട്രീയമായി ഇത് തെറ്റായ പ്രസ്താവനയായി തോന്നാമെങ്കിൽ പോലും ഞാൻ അടുത്ത കളിയിലും വൈഭവിനെ ഇറക്കില്ല. സഞ്ജുവിനെയോ ഇഷാനെയോ മാറ്റാൻ ഞാൻ തയ്യാറാകില്ല. ഇതേ ടോപ്പ് ത്രീയുമായി ഇറങ്ങി അടുത്ത തവണ മികച്ചൊരു ഫലം ഞാൻ പ്രതീക്ഷിക്കും. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 250 റൺസ് വരെ അടിച്ചുകൂട്ടാൻ ശേഷിയുള്ളവരാണ് അവർ.”

ടീം തോൽക്കുമ്പോൾ പുറത്തിരിക്കുന്ന കളിക്കാരൻ കൂടുതൽ മികച്ചവനായി മാറുന്നത് സ്വാഭാവികമാണെന്നും എന്നാൽ വൈഭവ് വന്നാൽ കളി ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ചോപ്ര ഓർമ്മിപ്പിച്ചു. എങ്കിലും ഇഷാൻ കിഷനേക്കാൾ കൂടുതൽ സമ്മർദ്ദം സഞ്ജുവിനാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. “എനിക്ക് സഞ്ജുവിന്റെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ട്. വൈഭവിന് ഇടം നൽകണമെങ്കിൽ സഞ്ജുവോ ഇഷാനോ പുറത്തുപോകണം. ഇഷാൻ തൊട്ടുമുൻപത്തെ ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിവരുന്ന താരമാണ്. അതുകൊണ്ട് അവന് മാനേജ്‌മെന്റ് കൂടുതൽ അവസരങ്ങൾ നൽകിയേക്കും. സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും അങ്ങനെയാണ്. വണ്ടി ഓടിക്കുമ്പോൾ റിയർവ്യൂ മിററിലൂടെ നോക്കിയാൽ തൊട്ടുപിന്നിൽ ഒരു വണ്ടി അതിവേഗം പാഞ്ഞു വരുന്നത് കാണുന്ന അവസ്ഥയിലാണ് സഞ്ജു. വൈഭവ് നൽകുന്ന ആ സമ്മർദ്ദം സഞ്ജുവിനുണ്ട്. അടുത്ത കളിയിൽ താരം റൺസ് കണ്ടെത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.”

31-കാരനായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി 55 ടി20 ഇന്നിങ്സുകളിൽ നിന്ന് 1404 റൺസ് നേടിയിട്ടുണ്ട്. വെള്ളിയാഴ്ച പരാജയപ്പെട്ടെങ്കിലും ഇന്ത്യ ലോകകിരീടം ചൂടിയ 2026 ടി20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളിലും ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു.

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

Latest News

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies