പത്തനംതിട്ട: ശബരിമലയിൽ വനംവകുപ്പ് ജീവനക്കാരനെ പാമ്പ് കടിച്ചു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് പാമ്പുകടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ തന്നെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇത്തവണ സീസൺ തുടങ്ങിയശേഷം ശബരിമലയിൽ ആറ് വയസുകാരിയ്ക്കടക്കം പാമ്പുകടിയേറ്റിരുന്നു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. തീർത്ഥാടകർക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത്.
Discussion about this post