ന്യൂഡല്‍ഹി:യുവാക്കള്‍ , ദരിദ്രര്‍, സ്ത്രീകള്‍ ,കര്‍ഷകര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ സമൂഹമാദ്ധ്യമത്തിലുടെ പങ്കുവെയ്ക്കുകയും അവരിലേക്ക് എത്തിക്കണമെന്നും ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ എന്റെ മനസില്‍ നാല് ജാതികളാണ് ഉള്ളത്. നാരി, ശക്തി ,യുവശക്തി ,കിസാന്‍ ഔര്‍ ഗരീബ് പരിവാര്‍ ( യുവാക്കള്‍ , ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍) പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷത്തെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ മുന്നൊരുക്കങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. കൂടാതെ വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയെക്കുറിച്ചുള്ള പ്രതികരണവും ,അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.
Discussion about this post