മോസ്‌കോ: എല്ലാ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആഗോള രാഷ്ട്രീയത്തിൽ സ്ഥിരമായി നിലനിന്ന ഒരേയൊരു ബന്ധം ഇന്ത്യയും റഷ്യയും തമ്മിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച പറഞ്ഞു. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം എന്നീ മേഖലകളിൽ ഏതൊരു രാജ്യവും അവർക്ക് അത്രമേൽ വിശ്വാസമുള്ളവരുമായി മാത്രമേ സഹകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച മോസ്‌കോയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം
“ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം, പല തരത്തിൽ നോക്കുകയാണെങ്കിലും അസാധാരണമാണ്… പ്രധാന രാജ്യങ്ങൾക്കിടയിലെ കഴിഞ്ഞ 60, 70, 80 വർഷത്തെ രാഷ്ട്രീയം നോക്കുകയാണെങ്കിൽ. അവർക്ക് അവരുടെ ബന്ധമുണ്ട്, പക്ഷേ അതിനെല്ലാം ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട് .റഷ്യയും ചൈനയും, റഷ്യയും അമേരിക്കയും, റഷ്യയും യൂറോപ്പും തുടങ്ങി വിവിധ ലോക രാജ്യങ്ങൾ തമ്മിൽ അടുക്കുകയും അകലുകയും ചെയ്തു എന്നാൽ ഇന്ത്യയും റഷ്യയും മാത്രം ഒരു വ്യത്യാസത്തിൽ കൂടെയും കടന്നു പോയില്ല.സോവിയറ്റ് യൂണിയൻ റഷ്യൻ ഫെഡറേഷനായി, ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു, റഷ്യ രൂപാന്തരപ്പെട്ടു, ഇന്ത്യ വളർന്നു. പക്ഷേ, ലോകരാഷ്ട്രീയത്തിൽ സ്ഥിരമായ ഒന്ന് ഉണ്ടെങ്കിൽ അത് യഥാർത്ഥത്തിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമാണ്, പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ജയശങ്കർ പറഞ്ഞു
വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഗുണനിലവാരം കൂടിയാണ് കാണിക്കുന്നതെന്ന് എസ് ജയശങ്കർ പറഞ്ഞു.
ജി 20 പ്രസിഡന്റായിരിക്കുമ്പോൾ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് വളരെ ശക്തമായ സഹകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു , അടുത്ത വർഷം മോസ്കോയുടെ ബ്രിക്‌സ് ഗ്രൂപ്പിംഗിന്റെ പ്രസിഡന്റ് സ്ഥാനത്തെ പിന്തുണയ്ക്കാനുള്ള ന്യൂഡൽഹിയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു
അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ റഷ്യൻ പ്രധാനമന്ത്രി സെർജി ലാവ്‌റോവുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ വിദേശകാര്യ മന്ത്രി റഷ്യൻ അധികൃതരുമായി നിർണ്ണായകമായ പല വിഷയങ്ങളും ചർച്ച ചെയ്യും. രൂപ – റൂബിൾ വ്യാപാരത്തിലൂടെ റഷ്യയുടെ കൈവശം കുമിഞ്ഞു കൂടിയ ഇന്ത്യൻ രൂപ ഫലപ്രദമായിനിക്ഷേപിക്കുന്നത് മുതൽ, ചെന്നൈ വ്ലാഡിവൈസ്‌റ്റോക്ക് ഇടനാഴി വരെ അതിൽ ഉൾപ്പെടും
Discussion about this post