ബംഗളൂരൂ;മക്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതി മൃതദേഹങ്ങള്‍ ഉപ്പില്‍ സുക്ഷിച്ച് മാതാപിതാക്കള്‍.കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. നാഗരാജ് ലങ്കര്‍ (11), ഹേമന്ത് ഹരിജന്‍ (12) എന്നി ആണ്‍കുട്ടികളാണ് ഞായറാഴ്ച പുഴയില്‍ മുങ്ങിമരിച്ചത്. ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ മാതാപിതാക്കള്‍ 200 കിലോ ഉപ്പിലാണ് മണിക്കൂറുകളോളം മൃതദേഹങ്ങള്‍ സുക്ഷിച്ചത്. സമൂഹ മാദ്ധ്യമത്തില്‍ കണ്ട പോസ്റ്റാണ് ഇതിന് മാതാപിതാക്കളെ പ്രേരിപ്പിച്ചത്.
ഇരുവരും കൂട്ടുകാരാണ്. ജീവന്‍ തിരിച്ചുകിട്ടുമെന്ന് കരുതി മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഉപ്പില്‍ മണിക്കൂറുകളോളം സൂക്ഷിക്കുകയായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാതെ വരുകയായിരുന്നു.
സംഭവം അറിഞ്ഞ് പോലീസ് എത്തുകയും പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് പറഞ്ഞ് മാതാപിതാക്കളെ ് ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. എങ്ങനെയെങ്കിലും മക്കളുടെ ജീവന്‍ തിരിച്ചു കിട്ടണമെന്ന് വിചാരിച്ച് 200 കിലോ ഉപ്പ് വാങ്ങി പരീക്ഷണം നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 5000 രൂപ മുടക്കിയാണ് മാതാപിതാക്കള്‍ ഉപ്പ് വാങ്ങിയത്
Discussion about this post