ആലപ്പുഴ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു. 53 വയസായിരുന്നു. സ്വദേശമായ ആലപ്പുഴയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍തുമസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവിൽ നടത്തും.
കണ്ണൂർ സക്വാഡ്, സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയമായ അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിരുന്നു. ജോളി ബാസ്റ്റിൻ കൂടുതൽ പ്രവർത്തിച്ചിരുന്നത് കന്നഡ സിനിമകളിലായിരുന്നു. കന്നഡയ്ക്കും മലയാളത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി പ്രവർത്തിച്ചിട്ടുണ്ട്.
ബട്ടർഫ്ളൈസ്, അയാളും ഞാനും തമ്മിൽ, ബാംഗ്ലൂർ ഡെയ്സ്, ഓപ്പറേഷൻ ജാവ, ഒരു കുട്ടനാടൻ ബ്ലോഗ്, കമ്മട്ടിപ്പാടം, കലി, എറിഡ, മാസ്റ്റർപീസ്, ഹൈവേ, ജോണി വാക്കർ, ഈശോ എന്നീ സിനിമകളിലും അദ്ദേഹം സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
ബൈക്ക് സ്റ്റണ്ടിലുടെയാണ് ജോളി സിനിമയിലെത്തുന്നത്. കന്നഡയിലെ പ്രമുഖ നടൻ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ജോളി ബാസ്റ്റിൻ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. ഇതുവരെയായി ജോളി ബാസ്റ്റ്യൻ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post