ന്യൂഡല്‍ഹി:കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രോഗികള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.രോഗലക്ഷണങ്ങളുള്ള കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയയ്‌ക്കേണ്ടതില്ല. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിങ്ങനെയുള്ള പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.
പ്രായമായവര്‍ക്കും രോഗാവസ്ഥയുള്ളവര്‍ക്കും മുന്‍കരുതല്‍ വാക്‌സിനുകള്‍ നല്‍കാനും സംസ്ഥാനം തീരുമാനിച്ചു. ഇതിനായി 30,000 ഡോസ് കോര്‍ബെവാക്‌സ് വാക്‌സിന്‍ സംസ്ഥാനം കേന്ദ്രത്തില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ നടപടിയായി ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍ നല്‍കും. കൂടാതെ, വിക്ടോറിയ ആശുപത്രിയിലും ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, മെഡിക്കല്‍ കോളേജുകളിലെ എല്ലാ ആശുപത്രികളിലും എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക കോവിഡ് വാര്‍ഡുകള്‍ സജ്ജീകരിക്കുന്നുണ്ട്.
പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ലെങ്കിലും, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കല്‍, പതിവായി കൈകഴുകല്‍ തുടങ്ങിയ കോവിഡ്-അംഗീകൃത പെരുമാറ്റങ്ങള്‍ നിരീക്ഷിക്കാനും പൊതുവായ ഉപദേശമുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു. 74 പുതിയ കൊറോണ വൈറസ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 464 ആയി ഉയര്‍ന്നു. കോവിഡ് 19 മരണങ്ങള്‍ ഒമ്പതായി.
Discussion about this post