ന്യൂഡല്‍ഹി:വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര വിജയിപ്പിച്ചതിന് ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഈ യാത്ര ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇടയില്‍ എത്തിയതായും അദ്ദേഹം കുട്ടിച്ചേര്‍ത്തു.ഗുണഭോക്തക്കളോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ആരംഭിച്ചതിന് ശേഷം ഗ്യാസ് കണക്ഷനു വേണ്ടി 4.5 ലക്ഷം പുതിയ അപേക്ഷകള്‍ ലഭിച്ചതായും ,ഒരു കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ,1.25 കോടി ആളുകളുടെ ആരോഗ്യ പരിശോധനകള്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പങ്കെടുത്തു. കൂടാതെ കേന്ദ്രമന്ത്രിമാര്‍ ,എംപിമാര്‍ എംഎല്‍എമാര്‍ , പ്രാദേശികതല പ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. നവംബര്‍ 15 ന് ആരംഭിച്ചത് മുതല്‍ രാജ്യത്തുടനീളമുള്ള സങ്കല്‍പ് യാത്രയുടെ ഗുണഭോക്തക്കളുമായി പ്രധാനമന്ത്രി പതിവായി ആശയമിനിമയം നടത്തിയിട്ടുണ്ട്.കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര.
Discussion about this post