തിരുവനന്തപുരം : ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവമാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ്-വർഗീയ ശക്തികളെ പരാജയപ്പെടുത്താനായി കോൺഗ്രസിന് മികച്ച നേതൃത്വം ഉണ്ടാവേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യമാണ്. മതേതര ശക്തികളെ ചേർത്തുപിടിച്ച് മുന്നോട്ടു പോവുകയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യേണ്ടത്. അതിന് ഒരു മികച്ച നേതൃത്വം ഉണ്ടാവേണ്ടത് അനിവാര്യമാണ്” എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ആജ്ഞാശക്തിയുള്ള ഒരു വ്യക്തിത്വം ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ ഇല്ല. ഒരു ‘ഫാദർ ഫിഗർ’ എന്ന് പറയാവുന്ന ഒരു വ്യക്തി നേതൃസ്ഥാനത്ത് എത്തേണ്ടത് അനിവാര്യതയാണ്. കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം അതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
Discussion about this post