സറേ: ഖാലിസ്ഥാൻ ഭീകരൻ ഹർജീപ് സിംഗ് നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ടവരെ കാനഡ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിവരം. രണ്ട് പ്രതികളെ കനേഡിയൻ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പ്രതികൾ നിലവിൽ നിരീക്ഷണത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര സർക്കാർ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിനെ (45) ജൂൺ 18 ന് ഗുരുദ്വാരയിലെ പാർക്കിംഗ് സ്ഥലത്ത് കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ‘ പങ്കുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ നിരസിച്ചു. അസംബന്ധമായ ആരോപണം എന്നാണ് കാനഡയുടെ ആരോപണത്തെ ഇന്ത്യ വിശേഷിപ്പിച്ചത്.











Discussion about this post