ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 702 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യേമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മൊത്തം സജീവ കേസുകളുടെ എണ്ണം 4,097 ആയി.24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയില്‍ നിന്ന് രണ്ട്, ഡല്‍ഹി, കര്‍ണാടക,കേരളം ,പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്നും എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഡിസംബര്‍ 26 വരെ ഇന്ത്യയില്‍ ആകെ 109 ജെ എന്‍ 1കോവിഡ് വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്തില്‍ നിന്ന് 36, കര്‍ണാടകയില്‍ നിന്ന് 34, ഗോവയില്‍ നിന്ന് 14, മഹാരാഷ്ട്രയില്‍ നിന്ന് 9, കേരളത്തില്‍ നിന്ന് 6, രാജസ്ഥാനില്‍ നിന്ന് 4, തമിഴ്നാട്ടില്‍ നിന്ന് 4, തെലങ്കാനയില്‍ നിന്ന് 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2020 മുതല്‍ ആകെ കോവിഡ് 19 വൈറസ് കേസുകളുടെ എണ്ണം 4,50,10,944 ആയി. കോവിഡ് 19 കേസുകള്‍ മൂലമുള്ള മരണസംഖ്യ 5,33,346 ആയി ഉയര്‍ന്നു.
ബുധനാഴ്ചയാണ് ഡല്‍ഹില്‍ കോവിഡ് 19 സബ് വേരിയന്റ് ജെഎന്‍ 1 ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ ജെഎന്‍ 1 ആകെ 109 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവിഡിന്റെ പുതിയ വകഭേതം അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡിനേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേതം. അതിനാല്‍, ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം പിടിപെടുന്നതിനെക്കാള്‍ നല്ലത് മുന്‍കരുതലും പ്രതിരോധവുമാണെന്നും മന്ത്രാലയം പറഞ്ഞു.
Discussion about this post