ന്യൂഡൽഹി: കേന്ദ്രസുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. സിആർ പിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം.
സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിംഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് നീന. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിംഗ്. സിഐഎസ്എഫിൽ തന്നെ സ്‌പെഷൽ ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു.
അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി രാഹുൽ രാസ്‌ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്‌സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
Discussion about this post