മോസ്‌കോ:ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കര്‍ . സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജിസ്റ്റുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയതാണ് വിദേശ്യകാര്യമന്ത്രി .
‘ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം രാഷ്ട്രീയമോ നയതന്ത്രമോ സാമ്പത്തികമോ മാത്രമല്ല. അത് വളരെ ആഴത്തിലുള്ള ഒന്നാണ്,’ ഈ ബന്ധത്തിനു കാരണം പണ്ഡിതന്മാരുടെ സംഭാവന വളരെ പ്രധാനമാണ്. ഇന്ത്യയും റഷ്യയും എപ്പോഴും പുതിയ ബന്ധങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ഇന്ത്യ , 4 ട്രില്യണ്‍ ഡോളറിലേക്ക് അടുക്കുന്ന ഒരു സമ്പദ്വ്യവസ്ഥയാണ് . അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തിനിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുകയാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും അസംസ്‌കൃത എണ്ണയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചിട്ടും ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഗണ്യമായി വര്‍ദ്ധിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോസ്‌കോയിലെത്തിയ ജയ്ശങ്കര്‍, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ലാവ് റോവുമായി കൂടിക്കാഴ്ച നടത്തി.വിവിധമേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.ഈവര്‍ഷം ഏഴാംതവണയാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്.
Discussion about this post