ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ഹൃദയസാമ്രാട്ട് ആണെന്ന് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കാഴ്ചവയ്ക്കുന്നതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. തൊട്ടടുത്ത മാസമായ ഫെബ്രുവരിയിൽ അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകാതെ തന്നെ ലോക്സഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയും ചെയ്യും. ഇതോടെ ഒരു ഹിന്ദു ഹൃദയ സാമ്രാട്ട് ആണെന്ന സന്ദേശം ആയിരിക്കും നരേന്ദ്രമോദി തെരഞ്ഞെടുപ്പിന് നൽകുന്നതെന്ന് ശശി തരൂർ വിമർശിച്ചു.
കഴിഞ്ഞവർഷം നോട്ട് നിരോധനവും പുൽവാമ ഭീകരാക്രമണവും എല്ലാമായിരുന്നു ബിജെപി തിരഞ്ഞെടുപ്പിന് വിഷയമാക്കിയതെന്നും ശശി തരൂർ കുറ്റപ്പെടുത്തി. അച്ഛാദിനെ കുറിച്ചോ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ഒന്നും അല്ല ഇപ്പോൾ നരേന്ദ്രമോദി സംസാരിക്കുന്നത്. 2024 തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അതിന്റെ കേന്ദ്രമായ ഹിന്ദുത്വത്തിലേക്ക് ആയിരിക്കും തിരിച്ചുവരിക എന്നും ശശി തരൂർ വിമർശനമുന്നയിച്ചു.
രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ രാഷ്ട്രീയമായ വിവർത്തനം ചെയ്യുന്നത് തെറ്റാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി. രാമ ക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നറിയില്ല എന്നും ശശി തരൂർ അറിയിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ദേശീയ വിഷയമായി മാറുന്നത് തന്നെ അലോസരപ്പെടുത്തുന്നുവെന്ന് നേരത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് സാം പിത്രോഡയും വ്യക്തമാക്കിരുന്നു. ഇതേ അഭിപ്രായമാണ് ഇപ്പോൾ കോൺഗ്രസ് എംപി ശശി തരൂരും പങ്കുവയ്ക്കുന്നത്.
Discussion about this post