ലക്നൗ: നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
2 അമൃത് ഭാരത് ട്രെയിനുകൾ, 6 വന്ദേഭാരത് എന്നിവ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്‌തു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
240 കോടി രൂപ ചിലവിലാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, വ്യാപാര സ്ഥാപനങ്ങൾ, തീർത്ഥാടകർക്കാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന കേന്ദ്രങ്ങൾ, കാത്തിരിപ്പുമുറികൾ എന്നിവ ഉള്‍പ്പെടെ മൂന്ന് നിലകളാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്‌റ്റേഷന് ഉള്ളത്.
ചടങ്ങിന് ശേഷം, അയോദ്ധ്യയിൽ നിന്ന് പുറപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന്റെ അകത്ത് പ്രവേശിച്ച അദ്ദേഹം, യാത്രക്കാരോട് സംവദിച്ചു. അയോദ്ധ്യയുടെ വികസനത്തിനായുള്ള 15,700 കോടിയുടെ പദ്ധതികള്‍ക്കാണ് നരേന്ദ്ര മോദി ഇന്ന് തുടക്കമിടുന്നത്.









Discussion about this post