മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുതുവത്സരാശംസകൾ നേർന്നു. വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് പുടിൻ സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഉഭയകക്ഷി സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ പ്രസിഡന്റ് ദ്രൗപതി മുർമു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ അഭിസംബോധന ചെയ്തു കൊണ്ടാണ് പുടിന്റെ പുതുവത്സരാശംസ സന്ദേശം പങ്കുവെക്കപ്പെട്ടിട്ടുള്ളത്. 2023 ൽ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം അസാധാരണമായി ഉയർന്ന നിരക്കിൽ വളരുകയും വിവിധ മേഖലകളിൽ സംയുക്ത പദ്ധതികൾ വിജയകരമായി നടപ്പിലാക്കുകയും ചെയ്തതായി പുടിൻ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെയും ജി 20 യുടെയും ഇന്ത്യയുടെ അധ്യക്ഷതയെ പുടിൻ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഉന്നതതല കൈമാറ്റത്തിന്റെ ഭാഗമായി ഡിസംബർ 25 മുതൽ 29 വരെ മോസ്കോയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഡിസംബർ 28 ന് പുടിൻ ചർച്ച നടത്തിയിരുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിൽ സന്തോഷവാനാണെന്ന് പുടിൻ വ്യക്തമാക്കി.
Discussion about this post