മുംബൈ: പുതുവത്സാരഘോഷങ്ങൾക്കിടെ മുംബൈ നഗരത്തിന്റെ പലയിടത്തും ബോംബ്‌സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി.ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് കോൾ ലഭിച്ചത്.
മുംബൈയിൽ സ്‌ഫോടനമുണ്ടാകുമെന്ന്’ അവകാശപ്പെട്ട് വിളിച്ചയാൾ കോൾ കട്ട് ചെയ്തു. തുടർന്ന് നിരവധി പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു. അതിനിടെ, പുതുവത്സരാഘോഷം കണക്കിലെടുത്ത് മുംബൈ പോലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 15,000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ്, ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര, ജുഹു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത പോലീസ് കാവലുണ്ട്. 22 ഡെപ്യൂട്ടി കമ്മീഷണർമാർ, 45 അസിസ്റ്റന്റ് കമീഷണർമാർ, 2051 ഓഫീസർമാർ, 11,500 കോൺസ്റ്റബിൾമാർ എന്നിവരാണ് വിവിധ സ്ഥലങ്ങളിലും സുരക്ഷയൊരുക്കുക.
Discussion about this post