കൊല്ലം : 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് കൊല്ലം. ജനുവരി നാലിനാണ് സ്കൂൾ കലോത്സവം ആരംഭിക്കുന്നത്. നാലാം തീയതി രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥി ആകും.
കൊല്ലം ആശ്രാമം മൈതാനമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദി. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് സ്കൂൾ കലോത്സവം കൊല്ലത്ത് നടത്തപ്പെടുന്നത്. അതിനാൽ തന്നെ പരിപാടി ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് കലോത്സവ സംഘാടക സമിതി. കുട്ടികളെ വരവേൽക്കാനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്.
കലോത്സവം കുറ്റമറ്റതാക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഞ്ച് ദിവസങ്ങളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. 24 വേദികളിൽ മത്സരങ്ങൾ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നായി 239 ഇനങ്ങളിൽ 14000 വിദ്യാർത്ഥികൾ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കും.
Discussion about this post