ന്യൂഡൽഹി : ഡോ. അരവിന്ദ് പനഗരിയയെ ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിച്ചു. നിതി ആയോഗിന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്നു . നിയമനം സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. റിത്വിക് രഞ്ജനം പാണ്ഡെ നിതി ആയോഗിന്റെ സെക്രട്ടറിയാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ പ്രമുഖ വിദഗ്ധനായാണ് പ്രൊഫസർ പനഗരിയ അറിയപ്പെടുന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയിട്ടുള്ള വ്യക്തിയാണ്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
2012 മാർച്ചിൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
2025 ഒക്ടോബർ 31 വരെയുള്ള കാലഘട്ടത്തിലേക്കാണ് ഡോ. അരവിന്ദ് പനഗരിയക്ക് ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമനം നൽകിയിട്ടുള്ളത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതിയുടെ അറ്റവരുമാനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മീഷൻ ആണ് ശുപാർശകൾ നൽകുന്നത്.
Discussion about this post