ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിക്കറ്റ് കളിയ്ക്ക് പിന്നാലെ വെള്ളം കുടിച്ച 17 കാരൻ മരിച്ചു. അൽമോറ ജില്ലയിലെ ഹസൻപൂരിൽ ആയിരുന്നു സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിയായ പ്രിൻസ് സൈനി ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു പ്രിൻസ്. കളി അവസാനിച്ചതിന് പിന്നാലെ വാട്ടർ ബോട്ടിലിൽ നിന്നും കുട്ടി വെള്ളം കുടിയ്ക്കുകയായിരുന്നു. തണുത്ത വെള്ളം ആയിരുന്നു കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. വെള്ളം കുടിച്ചതിന് പിന്നാലെ കുട്ടി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ഇത് കണ്ട സുഹൃത്തുക്കൾ പ്രിൻസിനെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Discussion about this post