ശ്രീനഗർ: ചരിത്രത്തിൽ ആദ്യമായി ചരിത്ര പ്രസിദ്ധമായ ലാൽ ചൗകിൽ പുതുവത്സരം ആഘോഷിക്കാൻ ശ്രീനഗർ ജനത. പുതുവത്സരത്തോട് അനുബന്ധിച്ച് ലാൽ ചൗകിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് ഇക്കുറി സംഘടിപ്പിക്കുന്നത്. പുതുവർഷം പിറക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ നൂറ് കണക്കിന് പേരാണ് ലാൽ ചൗകിൽ തടിച്ച് കൂടിയിരിക്കുന്നത്.
ജമ്മു കശ്മീർ ഭരണകൂടവും ടൂറിസം വകുപ്പും ചേർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഘാന്ത ഘറിൽ പുലർച്ചെവരെ നീണ്ട് നിൽക്കുന്ന സംഗീത പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ മറ്റ് പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പ്രദേശവാസികളും വിനോദ സഞ്ചാരത്തിനായി ശ്രീനഗറിൽ എത്തിയവരും ആഘോഷ പരിപാടികളുടെ ഭാഗമാകും. രാവിലെവരെ നീളുന്ന ആഘോഷപരിപാടികൾക്കായി ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ലാൽ ചൗക്കിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീനഗർ സ്വദേശിനിയായ പെൺകുട്ടി പറഞ്ഞു. ലാൽ ചൗക്കിൽ ആദ്യമായിട്ടാണ് പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. ദീപാലംഘൃതമായ നഗരം ആകെ മാറിയിരിക്കുന്നുവെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.









Discussion about this post