ന്യൂഡൽഹി; രാജ്യത്തെ ജനങ്ങൾക്ക് പുതുവർഷാശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തുമുളള എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.
പുതിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളുമായി മുന്നോട്ടുപോകാനുളള അവസരമാണ് പുതുവർഷപ്പിറവി. 2024 ൽ എല്ലാവർക്കും സന്തോഷവും സമാധാനവും അഭിവൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. അഭിവൃദ്ധിയുളള സമൂഹത്തെയും രാജ്യത്തെയും കെട്ടിപ്പടുക്കുമെന്ന പ്രതിജ്ഞയോടെയാവണം പുതുവർഷത്തെ വരവേൽക്കാനെന്നും രാഷ്ട്രപതി കുറിച്ചു.
എല്ലാവർക്കും പുതുവർഷം സമാധാനവും അഭിവൃദ്ധിയും സന്തോഷവും നൽകട്ടെയെന്നായിരുന്നു ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ സന്ദേശം. എല്ലാ ഇന്ത്യക്കാർക്കും 2024 ന്റെ പുതുവർഷ ആശംസകൾ. ഭാരതത്തിന്റെ സമ്പൂർണമായ പുരോഗതിക്കും അഭിവൃദ്ധിക്കുമായി സംഭാവന നൽകുമെന്ന ഉറച്ച പ്രതിബദ്ധതയോടെ പുതുവർഷത്തിന്റെ ആരംഭത്തെ വരവേൽക്കാമെന്നും ഉപരാഷ്ട്രപതി കുറിച്ചു.
Discussion about this post