ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇക്കുറി 290 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എന്നാണ് സൂചന.
കഴിഞ്ഞ ദിവസം സഖ്യകക്ഷികളുമായി കോൺഗ്രസ് രണ്ട് ദിവസത്തെ യോഗം ചേർന്നിരുന്നു. ഇതിലാണ് 290 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കോൺഗ്രസ് കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നേതൃത്വം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് സമർപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ലെജിസ്ലേറ്റീവ് പാർട്ടി അംഗങ്ങളുടെയും യോഗം ഈ മാസം നാലിന് ചേരാനും ധാരണയായിട്ടുണ്ട്.
സഖ്യകക്ഷികളുടെ സ്ഥാനാർത്ഥികളെ ഒഴിവാക്കി അവിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനാണ് നിലവിലെ ധാരണ. ഇത്തരത്തിൽ 85 സീറ്റുകൾ സഖ്യകക്ഷികളിൽ നിന്നും കോൺഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. സീറ്റുകളുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുമായി നിർണായക ചർച്ചകൾ കോൺഗ്രസ് നേതൃത്വം തുടരുകയാണ്.
Discussion about this post