ഭോപ്പാൽ : രാഹുൽ ഗാന്ധി കോൺഗ്രസിലെ ഒരു സാധാരണ എംപി മാത്രമാണെന്നും എടുത്തു കാണിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും മുൻ എംപിയും ആയ ലക്ഷ്മൺ സിംഗ്. മധ്യപ്രദേശിൽ
ഗുണയിലെ കോൺഗ്രസ് ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയെ ഇത്രയധികം എടുത്തുകാണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവ് ദിഗ് വിജയ സിംഗിന്റെ സഹോദരനാണ് ലക്ഷ്മൺ സിംഗ്.
മുൻ കോൺഗ്രസ് എംപിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ദിഗ്‌വിജയ സിംഗിന്റെ ഇളയ സഹോദരനാണ് ലക്ഷ്മൺ സിംഗ്. ലോക്സഭയിലെ പ്രസ്താവനകളിൽ രാഹുൽ ഗാന്ധിയുടെ മുഖം ടിവിയിൽ കാണിക്കുന്നത് കുറവാണെന്നതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തെ തുടർന്നാണ് ലക്ഷ്മൺ സിംഗ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ഒരു എംപിയാണ്. അല്ലാതെ അദ്ദേഹം പാർട്ടി അധ്യക്ഷനല്ല എന്നും ലക്ഷ്മൺ സിംഗ് അഭിപ്രായപ്പെട്ടു.
മാദ്ധ്യമങ്ങൾ രാഹുൽ ഗാന്ധിയെ എടുത്തു കാണിക്കുന്നു എന്നുള്ളത് അപ്രസക്തമാണെന്നും ലക്ഷ്മൺ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുണ ജില്ലയിൽ നിന്നും മത്സരിച്ച ലക്ഷ്മൺ സിംഗ് പരാജയപ്പെട്ടിരുന്നു. ഗുണ ജില്ലയിലെ ചച്ചൂര അസംബ്ലി സീറ്റിൽ ലക്ഷ്മൺ സിംഗിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ പ്രിയങ്ക പെഞ്ചി വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം കരസ്ഥമാക്കിയിരുന്നത്.
Discussion about this post