കോട്ടയം: ജാതി സെൻസസിനെതിരേ പ്രമേയം അവതരിപ്പിച്ച് എൻഎസ്എസ്. പെരുന്നയിൽ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെൻസസിൽ നിന്നും സംസ്ഥാനങ്ങൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ജാതി സെൻസസ് അവതരിപ്പിക്കുന്നത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം.
ട്രഷറര്‍ അയ്യപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. വോട്ട്ബാങ്ക് ലക്ഷ്യമിട്ടുളള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ഇത്. വിദ്യഭ്യാസ രംഗത്തും തൊഴിൽ രഗഗത്തും വെള്ളം ചേർക്കുകയാണ് ജാതി സെൻസസ് വഴി ചെയ്യുന്നതെന്നും എൻഎസ്എസ് അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉൾപ്പെടെ ജാതി സെൻസസിനായി രംഗത്തെത്തിയപ്പോൾ ബിജെപി ഇതിനെതിരേ ശക്തമായി മുന്നോട്ടുവന്നു. ഇതിനിടെയാണ് എൻഎസ്എസും അവരുടെ ജാതി സെൻസസിനെതിരെ നിലപാട് ആവർത്തിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post