തിരുവനന്തപുരം: പ്രതീക്ഷിച്ചത് പോലെ ക്രിസ്മസ്-പുതുവത്സര മദ്യവിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് വിൽപ്പന. ആകെ 543 കോടി രൂപയുടെ മദ്യം വിറ്റു. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ന് മാത്രം വിറ്റത്.
ഡിസംബർ 22 മുതൽ 31 വരെ മലായാളികൾ കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 516.26 കോടി രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു പുതുവത്സര തലേന്ന് മലയാളികൾ കുടിച്ചത്. ഈ വർഷം അത് 94.54 കോടി രൂപയുടെ മദ്യമായി മാറി.
ഡിസംബർ 30ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബർ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂർ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വിൽപ്പന.
Discussion about this post