കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് ഈ വർഷം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിന് നേരെ നടക്കുന്ന കുപ്രചരണങ്ങളെ പാടെ തള്ളുകയാണ് ഉണ്ണി മുകുന്ദൻ. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന കുപ്രചരണത്തിനെതിരെ നടൻ നേരിട്ട് രംഗത്ത് വരികയായിരുന്നു.
മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയഗണേഷിനെ ഒഴിവാക്കാം. അത് എന്നെ താഴെയുള്ള പോസ്റ്റിൽ ചിത്രീകരിക്കുന്നത് പോലെ തീയറ്ററിൽ സിനിമ കണ്ടവരെയെല്ലാം വർഗീയവാദികളാക്കുന്നു.ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായ ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടുതന്നെ, അത്തരം പൊതു ഇടങ്ങൾ വിദ്വേഷം കൊണ്ടുവരാൻ ഉപയോഗിക്കുന്നു.
ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്നറാണ്. . നിങ്ങളുടെ കുടുംബത്തോടൊപ്പം വന്ന് ആസ്വദിക്കൂ എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.
മല്ലുസിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന,അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണി മുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പമാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ടിരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ പടം ആയിട്ടുകൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ടായിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്. ഒരു തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രാത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാണ് എന്നായിരുന്നു മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ വന്ന പോസ്റ്റ്.
Discussion about this post