തിരുവനന്തപുരം: ക്ലിഫ് ഹൌസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് . 3.72 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ച് കേരളാ സർക്കാർ. നേരത്തെ 42.50 ലക്ഷം രൂപയുടെ പശുത്തൊഴുത്ത് നിർമ്മിച്ച് വിവാദത്തിൽ അകപ്പെട്ടിരിന്നു
42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴിഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായത്തോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്.
നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് ഉപയോഗിക്കാൻ നീന്തൽ കുളവും ലിഫ്റ്റും നിർമ്മിച്ച് ക്ലിഫ് ഹൌസ് വിവാദത്തിൽ പെട്ടിരുന്നു. എന്നാൽ എത്രയൊക്കെ വിവാദങ്ങളിൽ പെട്ടാലും ഒരടി പുറകോട്ടില്ല എന്ന് തന്നെയാണ് പിണറായി സർക്കാരിന്റെ നയങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post