പനാജി: നിർബന്ധിതമതപരിവർത്തനത്തിനും ദുർമന്ത്രവാദത്തിനും നേതൃത്വം നൽകിയ കേസിൽ ഗോവ സ്വദേശിയായ പാസ്റ്റർ അറസ്റ്റിൽ. ഡൊമനിക് ഡിസൂസയാണ് പോലീസ് പിടിയിലായത്.
ഗോവയിലെ സിയോളിമിലുള്ള ഫൈവ് പില്ലേഴ്സ് ചർച്ചിലേക്ക് തമിഴ്‌നാട് സ്വദേശിയ്ക്ക് പ്രവേശനം നിഷേധിച്ച് പാസ്റ്റർ രംഗത്തെത്തി. ഇദ്ദേഹത്തെ മതപരിവർത്തനം ചെയ്യാനും പാസ്റ്റർ ശ്രമിച്ചു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്ററിനെതിരെ നേരത്തെയും കേസെടുത്തിരുന്നുവെന്നാണ് വിവരം. 2022 മെയിലാണ് അത്തരമൊരു കേസ് ഡിസൂസയ്ക്കെതിരെ രജിസ്റ്റർ ചെയ്തത്.
ഡിസൂസ, ഇയാളുടെ ഭാര്യ ജോവൻ, ഇവരുടെ മറ്റ് ചില കൂട്ടാളികൾ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫൈവ് പില്ലേഴ്സ് ചർച്ചുമായി ബന്ധപ്പെട്ടവരാണിവരെന്ന് ഡിഎസ്പി ജിവ്ബ ദാൽവി പറഞ്ഞു
പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസൂസയ്ക്കെതിരെ എട്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
Discussion about this post