ന്യുഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിലെ പ്രതിയായ നീലം ആസാദിന്റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പോലീസിന് നിർദേശം നൽകി ഡൽഹി പട്യാല ഹൗസ് കോടതി. കേസ് ജനുവരി 10 ലേക്ക് മാറ്റി വച്ചു.
അതേസമയം, അഞ്ച് പ്രതികളുടെ നുണപരിശോധനക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ അപേക്ഷ കോടതി ജനുവരി 5ന് പരിഗണിക്കും. മനോരഞ്ജൻ, സാഗർ എന്നീ പ്രതികളുടെ ബ്രെയ്ൻ മാപ്പിംഗ്, നാർക്കോ അനാലിസിസ് ടെസ്റ്റുകൾക്കായി ഡൽഹി പോലീസ് അനുമതി തേടിയിട്ടുണ്ട്. കോടതി നിയമിച്ച നിയമ വിദഗ്ദൻ എത്താത്തതിനെ തുടർന്നാണ് കേസ് മാറ്റി വച്ചത്.
കേസിലെ പ്രതികളായ ലളിത് ജാ, മനോരഞ്ജൻ, സാഗർ, അമോൽ ഷിൻഡേ, മഹേഷ് കുമാവത്ത്, നീലം ആസാദ് എന്നിവരെ കനത്ത സുരക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാൽ, ജാമ്യാപേക്ഷയിൽ മറുപടി ഫയൽ ചെയ്യാൻ നിർദേശിച്ച അഡീഷ്ണൽ സെഷൻസ് ജഡ്ജ് ഹർദീപ് കൗർ, കേസ് വരുന്ന 10-ാം തിയതിയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
അഭിഭാഷകനായ സുരേഷ് ചൗധരി മുഖേനെയാണ് പ്രതി നീലം ആസാദ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ കോടതിയിൽ ഹാജരാക്കണമെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സംഭവം നടന്ന ഡിസംബർ 23ന് ഉച്ചക്ക് 1.18 ഓടെയാണ് പാർലമെന്റ് കെട്ടിടത്തിന്റെ പുറത്ത് നിന്നും കേസിലെ മുഖ്യ സുത്രധാരനായ നീലം ആസാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, 29 അറസ്റ് ചെയ്ത് 29 മണിക്കൂറിന് ശേഷം ഡിസംബർ 14നാണ് കോടതിയിൽ ഹാജരാക്കിയതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
Discussion about this post