അയോദ്ധ്യ: ഈ പുതുവർഷം അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് തുറന്ന് പറഞ്ഞ് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വെറും സമാധാനം മാത്രമല്ല ഈ രാജ്യത്ത് ഉണ്ടാകാൻ പോകുന്നത് രാം ലല്ലയെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാൻ പോവുകയാണ് അതിനർത്ഥം എന്താണ് ? ദുഃഖം, വേദന, പിരിമുറുക്കം എല്ലാം ഇല്ലാതാകും, എല്ലാവരും സന്തുഷ്ടരാകും കാരണം രാമരാജ്യം ആണ് വരാൻ പോകുന്നത്
ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭു രാജ്യം ഭരിച്ചിരുന്നപ്പോൾ ഉള്ള കാലഘട്ടത്തെ സൂചിപ്പിക്കുന്ന “രാമരാജ്യം” പദം എല്ലാവരും സന്തുഷ്ടരാകുന്ന ഒരു ഉത്തമ ഭരണത്തെ സൂചിപ്പിക്കാനാണ് ഭാരത സംസ്കാരത്തിൽ ഉപയോഗിച്ച് വരുന്നത്.
അതേസമയം പ്രധാനമന്ത്രി മോദി മൂന്നാമതും വരും എന്നും മുഖ്യ പുരോഹിതൻ സൂചിപ്പിക്കുകയുണ്ടായി. 2024 ൽ എല്ലാം ശുഭമായി വരും എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് വീണ്ടും മോദി ഭരണം വരും എന്നാണെന്ന് സംശയമില്ലാത്തതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് അയോദ്ധ്യ സന്ദർശിച്ചിരുന്നു , അവിടെ പുതുതായി വികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുകയും മറ്റ് നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.
ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് 12.15-ഓടെ പ്രാൺ-പ്രതിഷ്ഠാ ചടങ്ങിൽ അദ്ധേഹം പങ്കെടുക്കും
2020 ഓഗസ്റ്റ് 5 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടതും പ്രധാനമന്ത്രി മോദി തന്നെയായിരുന്നു
2024 ൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിലൂടെ രാമരാജ്യം തന്നെയാണ് വീണ്ടും വരുന്നത് എന്ന് പറഞ്ഞാൽ കൂടി അത് പൂർണ്ണമായും തെറ്റാവുകയില്ല. അമൃത കാലത്തേക്ക് കടന്നിരിക്കുന്ന ഭാരത വർഷത്തിന്റെ അടുത്ത നൂറ്റാണ്ടുകളെ തന്നെ രേഖപ്പെടുത്തുന്ന കാലഘട്ടമാണ് ഇനി വരാൻ പോകുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും
.
Discussion about this post