കാസർകോട്: കോളിയടുക്കത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് അപടകടത്തിൽപ്പെട്ടത്.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കൊറത്തിക്കുണ്ടിനും കുഞ്ചാറിനും വഴി മദ്ധ്യ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ശേഷം തലകീഴായി മറിഞ്ഞു. 20 ഓളം കുട്ടികളാണ് സംഭവ സമയം ബസിലുണ്ടായിരുന്നത് എന്നാണ് വിവരം.
കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേർ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് (60), പെരിങ്ങാല സ്വദേശി മിനി (50) എന്നിവരാണ് മരിച്ചത്. കൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റഷീദ് മരിച്ചത്. ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിലാണ് മിനിയ്ക്ക് ജീവൻ നഷ്ടമായത്.












