തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്താൽ ഉത്സവലഹരിയിലാണ് തൃശ്ശൂർ. ആരാധകരെ വിസ്മയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ഛായാചിത്രവും തൃശ്ശൂരിൽ ഒരുക്കിയിട്ടുണ്ട്. 51 അടി ഉയരത്തിൽ ആണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും മണ്ണ് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
51 അടി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ഈ മൺ ചിത്രത്തിനായി ഇന്ത്യയിലെമ്പാടുനിന്നുമുള്ള 51 ഗ്രാമങ്ങളിലെ മണ്ണാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മ ഗ്രാമത്തിലെ മണ്ണും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
പ്രശസ്ത മണൽ ചിത്രകാരൻ ശ്രീ ബാബു എടക്കുന്നി ആണ് വടക്കുന്നാഥന്റെ മണ്ണിനെ വിസ്മയിപ്പിച്ച ഈ മൺചിത്രം ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എത്തുന്ന ജനലക്ഷങ്ങൾക്ക് കാഴ്ചവിരുന്ന് ഒരുക്കിക്കൊണ്ട് ഈ അതിശയചിത്രം തേക്കിൻകാട് മൈതാനിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post