ആലപ്പുഴ: ബിഷപ്പുമ്മാരെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് പരാതി നൽകിയത്. പരാമർശത്തിൽ മന്ത്രിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രസ്താവനയിൽ മന്ത്രിയ്ക്കെതിരെ കേസ് എടുക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
ബിഷപ്പുമാരെ അവഹേളിച്ച് സജി ചെറിയാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പോലീസിൽ പരാതി. കഴിഞ്ഞ ദിവസം ബിജെപി ചെങ്ങന്നൂരിൽ സജി ചെറിയാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ക്രിസ്ത്യൻ സഭകളെയും മതനേതൃത്വത്തെയും അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Discussion about this post