ഡല്‍ഹി : പത്താന്‍കോട്ട് ഭീകരകക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി. പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് കാണാതെ അത് ചോദ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.
തീവ്രവാദികളെ തുരത്തുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിനെ രാഷ്ട്രീയമായി മറികടക്കാന്‍ ശ്രമിക്കുകയാണ്. ഭീകരവാദം മൂന്ന് പതിറ്റാണ്ടു മുതലുള്ള പ്രശ്നമാണ്. കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായാണ് അത് തങ്ങളിലേക്കെത്തിയത്. സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് ആത്മ പരിശോധന നടത്തണമെന്നും ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
ഭീകരവാദത്തോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അറിയാം. പത്താന്‍കോട്ടെ ആക്രമണത്തില്‍ ഇന്ത്യ കരുതലോടെ ഇരിക്കുകയാണ് ഇന്ത്യ പാക് ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനാലാണ് ആക്രമണത്തെ കരുതലോടെ നോക്കിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നും അദേഹം പറഞ്ഞു.
Discussion about this post