ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് കാമുകനെ തേടി ഇന്ത്യയിലെത്തിയ സീമഹൈദറിനെ ഓർമ്മയില്ലേ. ഇപ്പോൾ പുതിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സീമ. സച്ചിന്റെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്നുവെന്ന വാർത്തയാണ് സീമ പങ്കുവെച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിനോടാണ് സീമയും സച്ചിനും ഇക്കാര്യം വെളിപ്പെടുത്തിയത്.
2023 തനിക്ക് ഒരുപാട് സന്തോഷങ്ങൾ നൽകിയ വർഷമാണെന്നും 2024 ലും അങ്ങനെയായിരിക്കുമെന്നും സീമ പറയുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതിനു പിന്നാലെ നേപ്പാളിൽ വെച്ച് സീമയും സച്ചിനും വിവാഹിതരായിരുന്നു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഖായ്പൂർ ജില്ലയിൽ നിന്നാണ് സീമ ഇന്ത്യയിലേക്ക് കാമുകനെ തേടി വന്നത്. 12 ലക്ഷം രൂപയ്ക്ക് തന്റെ ഭൂമി വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്
Discussion about this post