ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പൂർണമായും തദ്ദേശീയമായ ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഭാരതം. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കു മരുന്നും വരുന്നത് വ്യാപകമായതോടു കൂടിയാണ് നടപടി. അതിർത്തി കടന്നു വരുന്ന ഇത്തരം സാമഗ്രികൾ സ്ഥിരമായി വെടി വച്ചിടുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഒരു പതിവായത്തോടു കൂടിയാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് സൈന്യം നീങ്ങുന്നത്
ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് ഓപ്‌ഷനുകൾ ആണ് പരീക്ഷിക്കുന്നത് പടിഞ്ഞാറൻ അതിർത്തിയിൽ ഉടനീളം സ്ഥാപിക്കുന്ന ആന്റി-ഡ്രോൺ സിസ്റ്റം ഒന്നുകിൽ മൂന്ന് സിസ്റ്റങ്ങളിൽ ഒന്നായിരിക്കും അല്ലെങ്കിൽ രണ്ടോ അതിലധികമോ സാങ്കേതികവിദ്യകളുടെ സംയോജനമായിരിക്കും,” ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി
പഞ്ചാബിലും ജമ്മു കശ്മീരിലും ഡ്രോണുകളോ ആളില്ലാ വിമാനങ്ങളോ ഉപയോഗിച്ച് പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും കടത്തുന്നത് കുറച്ച് വർഷങ്ങളായി സുരക്ഷാ ഏജൻസികൾക്ക് ഒരു പ്രധാന പ്രശ്നമാണ്.
പഞ്ചാബിൽ 81 ഉം രാജസ്ഥാനിൽ ഒമ്പതും ഉൾപ്പെടെ 90 ഡ്രോണുകൾ 2022 നവംബർ 1 നും 2023 ഒക്ടോബർ 31 നും ഇടയിൽ സൈന്യം കണ്ടെടുത്തതായി ബിഎസ്എഫ് ഡിജി നിതിൻ അഗർവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു
Discussion about this post