അയോദ്ധ്യ: ഇലക്ട്രിക് കാറുകള്‍ ഉപയോഗിച്ച് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സിറ്റിയാക്കാനൊരുങ്ങി അയോദ്ധ്യ .ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിവിഐപി അതിഥികള്‍ അയോദ്ധ്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
വിവിഐപി ടുറിസ്റ്റുകള്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി 12 ഇലക്ട്രിക് കാറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ ,അയോദ്ധ്യ ധാം ജംഗ്ഷന്‍ ,മഹര്‍ഷി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകള്‍ ഒരുക്കിയിരിക്കുന്നത്.രാമമന്ദിര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ ഇലക്ട്രിക് കാറുകള്‍ നല്‍കും. അയോദ്ധ്യയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ഇലക്ട്രിക് കാറുകള്‍ കാണാന്‍ സാധിക്കും. കാറുകള്‍ മോബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാനും കഴിയും. അയോദ്ധ്യയിലെ ഇലക്ട്രിക് കാര്‍ സര്‍വീസിന്റെ സുപ്പര്‍വൈസര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ കൂടി കൊണ്ടുവരും. ഇവ രാമജന്മഭൂമി ,സൂരജ് കുണ്ഡ് ,സൂര്യു നദി, ഭാരത് കുണ്ഡ്, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായകരമാവും. കാറുകളുടെ നിരക്ക് 10 കിലോമീറ്ററിന് 250 രൂപയില്‍ ആരംഭിക്കും .20 കിലോമീറ്ററിന് 400 രൂപയും 12 മണിക്കൂറിന് 3000 രൂപയുമാണെന്നും സുപ്പര്‍വൈസര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post