ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാര്‍ജ് ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ലൈനായ ഇന്‍ഡിഗോ . എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലും ഇന്ധന നിരക്ക് ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചു. പുതിയ തീരുമാനം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലകുറഞ്ഞതിനാലാണ് കമ്പനി ഇന്ധന ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തിവച്ചത്. 2023 ഒക്ടോബര്‍ ആറിനായിരുന്നു ഇന്ധന ചാര്‍ജ് ഈടാക്കി ടിക്കറ്റ് നല്‍കാന്‍ ഇന്‍ഡിഗോ ആരംഭിച്ചത്. ദൂരം അടിസ്ഥാനമാക്കിയുള്ള ‘ഇന്ധന നിരക്കായിരുന്നു ‘കമ്പനി ഈടാക്കിയിരുന്നത്.
ഇന്‍ഡിഗോയുടെ പുതിയ തീരുമാനമനുസരിച്ച് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും. എടിഎഫില്‍ ഇനിയും വ്യതിയാനം വരുന്നതുകൊണ്ട് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുത്താന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
Discussion about this post