ബെയ്‌ജിങ്: ചൈനയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് ഷി ജിൻ പിംഗ്. തന്റെ പുതുവത്സര പ്രസംഗത്തിലാണ് അപ്രതീക്ഷിതമായ തുറന്നു പറച്ചിൽ ചൈനയുടെ ഏറ്റവും പരമോന്നത നേതാവിൽ നിന്നുണ്ടായത്.
ചൈനീസ് ഉത്പന്നങ്ങൾക്ക് ലോക മാർക്കറ്റിൽ നിന്നും ആവശ്യകത കുറഞ്ഞു വരുകയും, ചൈനീസ് സമ്പദ് വ്യവസ്ഥയിന്മേലുള്ള ആത്മവിശ്വാസം ലോകത്തിന് കുറഞ്ഞു വരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്, കൂടാതെ തൊഴിലില്ലായ്മയും വർദ്ധിച്ചു വരുന്നു, ഇതൊക്കെ തനിക്ക് ആശങ്കയുളവാക്കുന്നു എന്നാണ് ചൈനീസ് പ്രസിഡന്റ് തുറന്നു പറഞ്ഞത്.
“ചില കമ്പനികൾ ബുദ്ധിമുട്ടുകയാണ്. ചില ആളുകൾക്ക് ജോലി കണ്ടെത്തുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു,” ഷി പ്രസ്താവിച്ചതായി ചൈനീസ് ദേശിയ മാധ്യമവും സി എൻ എന്നും റിപ്പോർട്ട് ചെയ്തു.
ഇത് കൂടാതെ ഷിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് , ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡിസംബറിലെ ഫാക്ടറി പ്രവർത്തനം ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായി കാണിക്കുന്ന ഡാറ്റ പുറത്തുവിട്ടത് , ഇത് തുടർച്ചയായ മൂന്നാം മാസമാണ് ചൈനയിലെ ഫാക്ടറികളുടെ പ്രവർത്തനം തകർച്ചയിലേക്ക് പോകുന്നത്.
ഡി കപ്ലിങ് ചൈന എന്ന പദ്ധതിയിലൂടെ ചൈനീസ് ആശ്രയത്വം യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പരമാവധി കുറച്ച് കൊണ്ടുവരുവാനുള്ള നിലപാടുകളാണ് സ്വീകരിച്ചതും സ്വീകരിച്ചു കൊണ്ടിരിക്കുന്നതും. കൂടാതെ ഉല്പാദന പ്രവർത്തനങ്ങൾക്ക് ചൈനയെ മാത്രം ആശ്രയിച്ചു കൊണ്ടിരുന്ന ലോക രാജ്യങ്ങൾ അവരുടെ സപ്ലൈ ചെയിൻ സംവിധാനങ്ങൾ ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് വൈവിധ്യ വത്കരിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി ഈ പ്രക്രിയയെ വേഗത്തിലാക്കി.
അതിനാൽ തന്നെ ഇപ്പോൾ ചൈന നേരിടുന്ന ഉത്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞു കൊണ്ടിരിക്കുന്ന പ്രവണത ഇനിയും താഴേക്ക് പോവുകയല്ലാതെ എങ്ങനെയും കുറയാൻ പോകുന്നില്ല എന്ന് ഉറപ്പാണ്
Discussion about this post