കാലിഫോർണിയ: കാലിഫോർണിയയിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ഹെയ്വാഡിലെ ശെരാവാലി ക്ഷേത്രത്തിലാണ് വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. ചുവരെഴുത്തുകളുടെ ചിത്രങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. ന്യൂയോർക്കിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകൾക്കകമാണ് വീണ്ടും മറ്റൊരു ക്ഷേത്രത്തിന് നേരെ കൂടി ആക്രമണമുണ്ടായിരിക്കുന്നത്.
‘മറ്റൊരു ചുവരെഴുത്തു കൊണ്ട് കൂടി ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടിരിക്കുന്നു. സ്വാമിനാരായൺ ക്ഷേത്രം ആക്രമിക്കപ്പെട്ടതിന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇതേ പ്രദേശത്തെ ശിവ ദുർഗാ ക്ഷേത്രത്തിൽ വീണ്ടും ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്’- ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു. ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടും എഴുതിയിരിക്കുന്ന ചുവരെഴുത്തുകളുടെ ചിത്രങ്ങൾ എച്ച്എഎഫ് പങ്കു വച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ അധികാരികളുമായും അലമേട പോലീസ് വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എച്ച്എഎഫ് അറിയിച്ചു. ഖാലിസ്ഥാൻ ഭീകരവാദികളുടെ ഭാഗത്ത് നിന്നും നിരന്തരം ഭീഷണികളുണ്ടാകുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എച്ച്എഎഫ് വ്യക്തമാക്കി.
ഡിസംബർ 23 നാണ് ഇതിന് മുൻപ്, കാലിഫോർണിയയിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ മതിലുകൾ ഖാലിസ്ഥാൻ അനുകൂലവും ഇന്ത്യാ വിരുദ്ധവുമായ മുദ്രാവാക്യങ്ങളാൽ വികൃതമാക്കിയത്.
Discussion about this post