ന്യൂഡൽഹി: അറബിക്കടലിൽ ഒരു വിധത്തിലുള്ള അക്രമപ്രവർത്തനങ്ങളും ഇന്ത്യ അനുവദിക്കില്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട്, കടൽ കൊള്ളക്കാർ തടവിലാക്കിയ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേനയുടെ സ്പെഷ്യൽ ഫോഴ്സ് മാർക്കോസ്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കപ്പൽ കടൽകൊള്ളക്കാരാൽ റാഞ്ചപ്പെട്ടു എന്ന വാർത്ത യുണൈറ്റഡ് കിങ്ഡം മറൈൻ ട്രേഡ് ഓപ്പറേഷൻ എന്ന ബ്രിട്ടീഷ് റോയൽ നാവിക സേനാ വിഭാഗം പുറത്ത് വിട്ട ഉടൻ തന്നെ ഇന്ത്യൻ നാവിക സേന തങ്ങളുടെ ഗൈഡഡ് മിസൈൽ കാരിയർ ആയ ഐ എൻ എസ് ചെന്നൈയെ സകോട്രോയുടെ തെക്ക് ഭാഗത്ത് നിന്നും കപ്പലിന്റെ ഭാഗത്തേക്ക് വഴി തിരിച്ചു വിട്ടിരുന്നു. ഇന്റഗ്രൽ ഹെലികോപ്ടറിന്റെയും, സീ ഗാർഡിയൻ ഡ്രോണിന്റെയും പി 81 അന്തർവാഹിനി വേധ യുദ്ധ കപ്പലിനെയും, റാഞ്ചിയ കപ്പലിന്റെ അതിന്റെ പാതയിൽ വച്ച് തന്നെ തടയാൻ ഇന്ത്യൻ നാവിക സേന അയച്ചിരുന്നു
നേരത്തെ ഇന്ത്യയുടെ പ്രസിദ്ധമായ മറൈൻ കമാൻഡോ കോപ്സ് അഥവാ മാർക്കോസ് , തട്ടിയെടുത്ത കപ്പൽ ഐ എം ഫ് ലൈലയിലേക്ക് പ്രവേശിച്ചു എന്ന വാർത്ത ഇന്ത്യൻ നാവിക സേന പുറത്ത് വിട്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്ത പ്രകാരം കടൽ കൊള്ളക്കാരുടെ പൊടി പോലും കപ്പലിൽ എവിടെയും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ ഇന്ത്യൻ നാവിക സേന നൽകിയ വിവരം പ്രകാരം ” അണുനശീകരണ പ്രക്രിയ ” മാർക്കോസ് നടത്തിക്കഴിഞ്ഞിട്ടുണ്ട്
അറബി കടലിൽ സമുദ്രവ്യാപാര സുരക്ഷാ ഉറപ്പിക്കാൻ വേണ്ടി ഐ എൻ എസ് കൊച്ചി, ഐ എൻ എസ് കൊൽക്കൊത്ത, ഐ എൻ എസ് മോർമുഗാവോ എന്നീ ഡിസ്ട്രോയർ കപ്പലുകളാണ് വിന്യസിച്ചിട്ടുള്ളത് ഇത് കൂടാതെ തൽവാർ ക്ലാസ്സിലുള്ള ഫ്രിഗേറ്റുകളും മിസൈൽ ബോട്ടുകളും ഇന്ത്യ അവിടെ നിരത്തിയിട്ടുണ്ട്.
Discussion about this post