കണ്ണൂർ: റബറിന്റെ മിനിമം താങ്ങുവില കിലോയ്ക്ക് 250 രൂപ ഉറപ്പാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വെള്ളിയാഴ്ച കണ്ണൂർ കളക്ടറേറ്റിൽ റബ്ബർ ഉത്പാദക സൊസൈറ്റിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകർ പിന്മാറാൻ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു
നേരത്തെ ബി ജെ പി യോട് അസ്പർശ്യത ഒന്നും ഞങ്ങൾക്ക് ഇല്ലെന്ന് തുറന്ന് പറഞ്ഞ വ്യക്തിയായിരുന്നു തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി
റബ്ബർ കർഷകർക്കുള്ള സഹായം വിതരണം ചെയ്യാത്തത് എന്താണ് എന്ന് ചോദിച്ചാൽ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നതെന്നും . കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോൾ മാത്രം സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടെന്നും പാംപ്ലാനി ചോദിച്ചു
“ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിന്റെ കോണുകളിൽ ഇപ്പോൾ ഉയർന്നിരിക്കുന്നവരെ താഴെയിറക്കാൻ റബ്ബർ കർഷകർ മുന്നിട്ടിറങ്ങും. കാരണം ഇവിടെ ഞങ്ങൾ നിങ്ങളുടെ വെറും വാക്കുകളിൽ വിശ്വാസമില്ല, പ്രവർത്തിച്ചു കാണിച്ചു തന്നാൽ മാത്രമേ ഇനി ഞങ്ങൾ സ്വീകരിക്കുകയുള്ളൂ. അദ്ദേഹം വ്യക്തമാക്കി
സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം വിതരണം ചെയ്യുന്നതിന് മുമ്പ് കർഷകരുടെ അനുബന്ധ കുടിശ്ശിക സർക്കാർ തീർക്കണമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post