കൊല്‍ക്കത്ത;റേഷന്‍ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗോണ്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചയാണ് ശങ്കര്‍ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തത്. ശങ്കര്‍ ആധ്യയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാസന്റെയും വീടുകള്‍ റെയ്ഡ് ചെയ്യാന്‍ പോകുന്നതിനിടെ നോര്‍ത്ത് 24 പര്‍ഗാനസില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു.
റെയ്ഡ് നടക്കുന്നതിനടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ അനുയായികള്‍ നേതാവിന്റെ വസന്തിക്ക് പുറത്ത് പ്രതിഷേധിക്കാന്‍ തുടങ്ങി.പിന്നീട് ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും , അവരുടെ കാറുകള്‍ നശിപ്പിക്കുകയും, അക്രമികളുടെ കല്ലേറുമുണ്ടായതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംഘത്തിന് നേരെയുണ്ടായ ആക്രമണം പ്രകോപനത്തിന്റെ ഫലമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.പശ്ചിമ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് റേഷന്‍ വിതരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വിവിധ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി പിഡിഎസ് റേഷന്‍ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തില്‍ ഏര്‍പ്പെട്ടെന്നുമാണ് കണ്ടെത്തല്‍.
Discussion about this post