ധാക്ക: ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം.ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്.പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജെസ്സോറില്‍ നിന്ന് ധാക്കയിലേക്ക് വരികയായിരുന്നു ട്രെയില്‍. ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിനു സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നെന്നും രക്ഷാപ്രര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
ഏതാനും ഇന്ത്യന്‍ പൗരന്മാരും ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്. തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് സംശയിക്കുന്നതായി പോലീസ് മേധാവി അന്‍വര്‍ ഹൊസൈന്‍ പറഞ്ഞു. എങ്ങനെയാണ് തീ പടര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച് ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം ഉണ്ടായത്.
Discussion about this post