ന്യൂഡല്‍ഹി:കാലാവസ്ഥാ വ്യതിയാനം മൂലം കോവിഡ്, ഇന്‍പ്ലുവന്‍സ എന്നീ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാവുന്നതായി ആരോഗ്യ വിദഗ്ധര്‍.താപനില കുറയുന്നത് വായുവില്‍ ഈര്‍പ്പം വര്‍ദ്ധിപ്പുക്കുന്നതിനും , മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുന്നു. ഇത് വിവിധ അണുബാധകള്‍ക്ക് കാരണമാകുമെന്ന് ഇന്ദ്രപസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍ നിഖില്‍ മോദി പറഞ്ഞു.
കൂടാതെ ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണുത്തകാലാവസ്ഥയില്‍ പന്നിപ്പനി , ഇന്‍ഫ്‌ളൂവന്‍സ ,എച്ച് 1 എന്‍ 1 എന്നിവയുള്‍പ്പെടെയുള്ള മറ്റ് അണുബാധകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.ഓക്‌സിജന്റെ അളവ് കുറയുന്നതും ,ന്യുമോണിയ എന്നീ കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുകയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
പരമാവധി വീടിനുള്ളില്‍ തന്നെ തുടരുക , തണുത്ത കാലാവസ്ഥയില്‍ ശരീരം വേണ്ടത്ര മറയ്ക്കുക ,പോഷകഗുണമുള്ളതും ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക , ശുചിത്വം പാലിക്കുക , മാസ്‌ക് ധരിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കാനാണ് ഡോക്ടര്‍ പറയുന്നത്.
കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവിനിടയില്‍ ചുമ, ജലദോഷം ,പനി ,ശരീരവേദന ,തലവേദന എന്നി ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ഡോക്ട്രര്‍ ജനങ്ങളോട് പറഞ്ഞു. പലപ്പോഴും ആളുകള്‍ പനി ദിവസങ്ങളോളം കൊണ്ടുനടക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങളോളം 100 ന് മുകളില്‍ വരുന്ന പനി ഡോക്ടറിനെ കാണിക്കേണ്ടതാണ്. പനി വരുമ്പോള്‍ പാരസെറ്റമോള്‍ മാത്രം കഴിക്കുന്നത് ശരിയല്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 774 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post