എറണാകുളം : ഭാര്യയെയും ഭാര്യാ മാതാവിനെയും കുത്തിപ്പരിക്കൽപ്പിച്ച ശേഷം റിട്ടയേഡ് എസ് ഐ തൂങ്ങിമരിച്ചു. എറണാകുളം ചേരാനല്ലൂരിൽ ആണ് ദാരുണമായ സംഭവം നടന്നത്. അഭിഭാഷകനായ ഇവരുടെ മകൻ ജോലി കഴിഞ്ഞ് കോടതിയിൽ നിന്നും മടങ്ങിയെത്തിയ സമയത്താണ് സംഭവം നടന്നത് പുറത്തറിയുന്നത്.
ചേരാനല്ലൂർ സ്വദേശിയും റിട്ടയേഡ് എസ്ഐയുമായ ഗോപി ആണ് ഭാര്യയേയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ രാജ്യശ്രീ, മാതാവ് ആനന്ദവല്ലി എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഇവർ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുടുംബ പ്രശ്നങ്ങൾ മൂലമാണ് ഗോപി ഭാര്യയെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. നിലവിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവം നടന്ന വീടും പരിസരവും വിശദമായ പരിശോധന നടത്തിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രാജശ്രീയുടെയും ആനന്ദവല്ലിയുടെയും നില അതീവഗുരുതരം ആണെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന.
Discussion about this post